വേങ്ങര:മെയ് ദിനത്തിൽ പ്രഭാത ഭേരി നടത്തി. മെയ്ദിനത്തോടനുബന്ധിച്ചാണ് എ.ഐ.ടി.യു.സി. നേതൃത്വത്തിൽ വേങ്ങരയിൽ പ്രഭാതഭേരി നടത്തിയത്. സി.പി.ഐ മണ്ഡലം സെക്രട്ടറി നയീം ചേറൂർ പതാക ഉയർത്തി. പരിപാടിയിൽ മണ്ഡലം സെക്രട്ടറി സി. ഫൈസൽ, പാറയിൽ ബാബു , സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ . പുഷ്പാംഗദൻ,കെ.കെസലാവുദ്ദീൻ, സി.എം.ബാബു ,എ.കെ.കൃഷ്ണൻകുട്ടി, എ.മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു.