celebration

തിരുവാലി: കോഴിപ്പറമ്പ് എസ്.വൈ.സി വായനശാല 28-ാം വാർഷികാഘോഷം അതിവിപുലമായി ആഘോഷിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാമൻകുട്ടി ഉദ്ഘാടനം ചെയ്തു. പി.ശശികുമാർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പി.എസ്.മുരളീധരൻ റിപ്പോർട്ടും എം.മനോജ് കുമാർ അനശോചനവും രേഖപ്പെടുത്തി. പാപ്പാടൻ ചെറുകൊറ്റി, ദാമോദരൻ എന്നിവരെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചടങ്ങിൽ ആദരിച്ചു.
വാർഡ് മെമ്പർ പി.അഖിലേഷ്, കെ.സക്കീർ ഹുസൈൻ തുടങ്ങിയവർ പങ്കെടുത്തു.