വണ്ടൂർ: കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറിയും കേരള എൻ.ജി.ഒ അസോസിയേഷൻ മുൻ സംസ്ഥാന ട്രഷററുമായ പി.ഉണ്ണികൃഷ്ണന് കേരള ഗസറ്റഡ് ഓഫീസേഴ്സ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. വണ്ടൂർ ടി.കെ.ഗാർഡൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങ് എം.എൽ.എ എ.പി.അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
നിലവിൽ പൊന്നാനി കയർ പ്രോജക്ട് ഓഫീസ് അസിസ്റ്റന്റ് രജിസ്ട്രാർ തസ്തികയിൽ നിന്നാണ് പി.ഉണ്ണികൃഷ്ണൻ വിരമിക്കുന്നത്.
കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡണ്ട്, സെറ്റോ ജില്ലാ ചെയർമാൻ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.