yatra

പൊന്നാനി: സ്‌കൂൾ ഓഫ് ഖുർആൻ കൊണ്ടോട്ടി സെന്ററിന്റെ ഗ്രാന്റ് ആനിവേഴ്സറിയുടെ ഭാഗമായി മേയ് 9, 10, 11, 12 തിയ്യതികളിൽ നടക്കുന്ന ഖുർആൻ കോൺഫറൻസിന്റെ ഭാഗമായി നടന്ന പൊന്നാനി വിളക്കത്തിരിക്കൽ പൈതൃകയാത്ര പഠിതാക്കൾക്ക് ആവേശമായി. 23 വർഷം കൊണ്ട് 30 ജുസ്അ് ക്ലാസിലൂടെ തീർത്ത മനോസംതൃപ്തിയുമായി പൊന്നാനിയിലെത്തിയ ശാഫി സഖാഫി മുണ്ടമ്പ്രയെയും ശിഷ്യസംഘത്തെയും കേരള ഹജ്ജ് കമ്മിറ്റി മെമ്പർ കെ.എം ഖാസിം കോയയുടെ നേതൃത്വത്തിൽ വലിയ പള്ളി സാരഥികൾ സ്വീകരിച്ചു. മുദരിസ് സയ്യിദ് ഹബീബ് തുറാബ് സഖാഫി നസ്വീഹത്തിനും പ്രാർത്ഥനക്കും നേതൃത്വം നൽകി.