ചങ്ങരംകുളം:കക്കിടിപ്പുറം കെ.വി.യു.പി സ്‌കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമം മെയ് 5ന് സ്‌കൂളിൽ വെച്ച് നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഒൻപതിന് ആലംകോട് സന്തോഷും സംഘവും അവതരിപ്പിക്കുന്ന താളവിസ്മയത്തോടെ പരിപാടിക്ക് തുടക്കമാവും.പൊന്നാനി എം.എൽ.എ പി.നന്ദകുമാർ സംഗമത്തിന്റെ ഉദ്ഘാടനം നിർവഹിക്കും.ചടങ്ങിൽ ആലംകോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. ഗുരുവന്ദനം,എൻഡോവ്‌മെന്റ് വിതരണം,ആദ്യ കാല പൂർവ്വ വിദ്യാർത്ഥികളെ ആദരിക്കൽ,വിവിധ കലാപരിപാടികൾ എന്നിവയും നടക്കും.