f
f

മലപ്പുറം: ട്രാൻസ്‌പോർട്ട് മന്ത്രിയും വകുപ്പിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരും മലപ്പുറം ജില്ലക്കാർക്കെതിരെ നടത്തിയ മോശമായ പരാമർശത്തിൽ ആൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ മലപ്പുറം ഏരിയ കമ്മിറ്റി പ്രതിഷേധിച്ചു. പ്രസ്താവന നിരുപരാധികം പിൻവലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡന്റ് വാക്കിയത് കോയ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബാബു അദ്ധ്യക്ഷത വഹിച്ചു. റഷീദ് ഷാജി, ലത്തീഫ് ത്രീ സ്റ്റാർ, മാനു ബുസ്താൻ, മുഹമ്മദ് അലി സലാം , ബാപ്പുട്ടി പിച്ചൻ, ഗഫാർ ലീഡർ, സന്തോഷ് കുമാർ ഡിലൈറ്റ്, അലി ചിന്നു എന്നിവർ സംസാരിച്ചു.