മലപ്പുറം: ഹജ്ജ് തീർത്ഥാടകരുടെ ആദ്യ സംഘം 21ന് പുലർച്ച കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് പുറപ്പെടും.കണ്ണൂർ,കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലെ വിമാന സർവീസുകളുടെ പട്ടിക തയ്യാറായിട്ടില്ല.അന്തിമ ഷെഡ്യൂൾ രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കും.തുടർന്ന് ഓരോ വിമാനത്തിലെയും തീർത്ഥാടകരെ തിരഞ്ഞെടുക്കും.ഒരാഴ്ചയ്ക്കുള്ളിൽ നടപടികൾ പൂർത്തിയാക്കി തീർത്ഥാടകരെ വിവരമറിയിക്കും.
കേരളത്തിൽ നിന്ന് 17,771 ഹജ്ജ് തീർത്ഥാടകരുണ്ട്.കോഴിക്കോട് വിമാനത്താവളം വഴിയാണ് കൂടുതൽ പേർ 10,371,കൊച്ചി 4,228,കണ്ണൂർ 3,112 തീർത്ഥാടകർ യാത്ര ചെയ്യും.കോഴിക്കോട് നിന്ന് എയർ ഇന്ത്യാ എക്സ്പ്രസും കണ്ണൂർ,കൊച്ചി എന്നിവിടങ്ങളിൽ നിന്ന് സൗദി എയർലൈൻസുമാണ് ഹജ്ജ് സർവീസ് നടത്തുക.വലിയ വിമാനങ്ങൾക്ക് വിലക്കുള്ളതിനാൽ കോഴിക്കോട് നിന്ന് ചെറുവിമാനങ്ങളാണ് സർവീസ് നടത്തുക. ദിവസം നാല് വിമാന സർവീസുകൾ ഉണ്ടാവും.