വള്ളിക്കുന്ന് : വർദ്ധിച്ചു വരുന്ന ചൂടിൽ ബാങ്ക് ജീവനക്കാരുടെ പ്രയാസങ്ങൾ വളരെ വലുതാണ്. കമ്പ്യുട്ടറിൽ നിന്നുള്ളതിന് പുറമെ മൊത്തമായുള്ള ചൂട് കാരണം ജീവനക്കാർഅതിജീവിക്കാൻ വളരെ പ്രയാസപ്പെടുകയാണ്. ബദൽ സംവിധാനമെന്ന നിലയ്ക്ക് മൊത്തം ബാങ്കുകൾ എ.സി ആക്കി ജീവനക്കാരുടെ പ്രയാസം അകറ്റുകയും കമ്പ്യൂട്ടറിന്റെ ലാസ്റ്റിംഗ് കൂട്ടുകയും ചെയ്യണമെന്ന് ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഷ്റഫ് ചേളാരി ആവശ്യപ്പെട്ടു .യോഗത്തിൽ ഇ. ജയരാജൻ , പി.മോഹൻദാസ് എന്നിവർ സംസാരിച്ചു