വണ്ടൂർ: ഹജ്ജ് പഠന ക്ലാസ്സ് നടത്തി. കെ.എൻ.എമ്മിന്റെ നേതൃത്വത്തിൽ വണ്ടൂരിലാണ് ഹജ്ജ് പഠന ക്ലാസ്സ് സംഘടിപ്പിച്ചത്. ഈ വർഷം ഹജ്ജ് തീർത്ഥാടനത്തിനായി പോകുന്നവർക്കായാണ് ക്ലാസ് നൽകിയത്. വണ്ടൂർ ഇൻബെയർ റെസ്റ്റോറന്റ് ഹാളിൽ നടന്ന പരിപാടിയിൽ ടി.പി.മൊയ്ദീൻ കോയ മദനി കാസ്സുകൾക്ക് നേതൃത്വം നൽകി. മഹല്ല് പ്രസിഡന്റ് ഇ.പി.ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. കാദർ മൗലവി, ഇ.പി.മുനീർ എന്നിവർ നേതൃത്വം നൽകി.