ചങ്ങരംകുളം: കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനാകുന്ന മൂക്കുതല സ്വദേശി നവീൻ എന്ന യുവാവിന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ നന്നംമുക്ക് യൂണിറ്റ് ചികിത്സ സഹായം നൽകി. നന്നംമുക്ക് യൂണിറ്റിലെ അംഗങ്ങളിൽ നിന്ന് സംഭാവനയായി ലഭിച്ച അമ്പതിനായിരം രൂപ യൂണിറ്റ് പ്രസിഡന്റ്് പി. ഭാസ്‌കരൻ നമ്പ്യാർ നവീന്റെ പിതാവ് വി.വി.സത്യന് യോഗത്തിൽ വെച്ച് കൈമാറി. പെരുമ്പടപ്പ് ബ്ലോക്ക് സെക്രട്ടറി വി.വി.ഭരതൻ, യൂണിറ്റ് സെക്രട്ടറി പി.എൻ.കൃഷ്ണമൂർത്തി, കെ.വി. സേതുമാധവൻ, ഇ. വനജാക്ഷി , കാദർ എന്നിവർ പ്രസംഗിച്ചു.