വള്ളിക്കുന്ന് :നിരവധി ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്ന കാരുണ്യ സ്വയം സഹായ സംഘം പാറക്കണ്ണിയും കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെ ചെസ്റ്റ് ഹോസ്പിറ്റലും ചേർന്ന് ആസ്ത്മ അലർജി ക്യാമ്പും സൗജന്യ മരുന്ന് വിതരണവും നടത്തി.
അത്താണിക്കൽ നേറ്റീവ് എ.യു.പി സ്‌കൂൾ നടന്ന ക്യാമ്പ് വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
എ. ഷൈലജ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം കെ.വി. അജയ്ലാൽ, മെച്ചേരി വാസു, നമ്പാല അനൂപ്,സിനീഷ് വാ കേരി എന്നിവർ സംസാരിച്ചു. ചെനയിൽ നന്ദകുമാർ, നമ്പാല ഹരി ഗോവിന്ദൻ, പറമ്പിൽ ദിനേശൻ, മതീഷ് തേറാണി,ടി. കെ വിനീഷ്, ടി. വി ജിതിൻ തുടങ്ങിയവർ നേതൃത്വം നൽകി.