തിരൂർ: കോലൂപ്പാലത്ത് മോട്ടോർ റിപ്പയർ ചെയ്യാൻ കിണറ്റിലിറങ്ങിയ ബംഗാൾ തൊഴിലാളി ശ്വാസം മുട്ടി മരിച്ചു. ബംഗാൾ മുർഷിദാബാദ് രവിനഗർ സ്വദേശി അലീഖ് (35) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ എട്ടോടെയാണ് സംഭവം.

ക്വാർട്ടേഴ്‌സിലെ ടാങ്കിൽവെള്ളമില്ലാത്തതിനാൽ മോട്ടോറിന്റെ വാൽവ് നന്നാക്കാനായി ആഴമുള്ള കിണറ്റിലിറങ്ങിയതായിരുന്നു അലീഖ്. കുറച്ച് വെള്ളമേ കിണറ്റിലുണ്ടായിരുന്നുള്ളൂ. കിണറിന്റെ അടിഭാഗത്തെത്തിയതോടെ അലീഖിന് ശ്വാസതടസമുണ്ടായി. തളർച്ച അനുഭവപ്പെട്ട അലീഖിനെ സുഹൃത്തുക്കൾ കയർ കെട്ടി മുകളിലേക്കെത്തിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. അഗ്‌നിശമന സേന അലീഖിനെ പുറത്തെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. സഹോദരനൊപ്പം പ്‌ളമ്പിംഗ് ജോലിക്കായി തിരൂരിലെത്തിയതാണ് . സാബിറാൻ ബീവിയാണ് ഭാര്യ. സുലയ്യ യാസ്മിൻ ഏക മകൾ.