varshikam

കാളികാവ്: അഞ്ചച്ചവിടി ഗവ ഹൈസ്‌കൂളിന്റെ നൂറാം വാർഷികം ആഘോഷിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മയിൽ മൂത്തേടം ഉദ്ഘാടനം ചെയ്തു.ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളും പദ്ധതികളുമാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.എല്ലാ വർഷവും എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറുശതമാനമാണ് സ്‌കൂളിന്റെ വിജയം. നാട്ടുകാരുടെ സഹകരണത്തോടെയാണ് സ്‌കൂളിന്റെ മൈതാനം നിർമ്മിച്ചത്. ജില്ലാ പഞ്ചായത്ത് അംഗം വി.ജസീറ മുഖ്യാതിഥിയായി. ചടങ്ങിൽ കാളികാവ് പഞ്ചായത്ത് പ്രസിഡന്റ് പി.ഷിജി മോൾ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സുബൈദ, പഞ്ചായത്ത് അംഗങ്ങളായ ഗോപി താളിക്കുഴി, കെ.ശ്യാമള എന്നിവർ സംസാരിച്ചു.