ചങ്ങരംകുളം: മൂക്കുതല വടക്കുമുറി സുന്നി ജുമാമസ്ജിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തോടെ ചങ്ങരംകുളം ആംസ്റ്റർ സ്പെഷ്യലിറ്റി ലബോറട്ടോറിയുമായി സഹകരിച്ച് സൗജന്യ രക്തപരിശോധന ക്യാമ്പ് സഘടിപ്പിച്ചു. പ്രദേശത്തെ നൂറോളം ആളുകൾ സൗജന്യ ക്യാമ്പ് പ്രയോജനപ്പെടുത്തി. പുതു തലമുറയുടെ മാറിയ ജീവിത ശൈലി ഗുരുതരമായ ആരോഹ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്ന സാഹചര്യത്തിൽ ഇതുപോലുള്ള രക്തപരിശോധന ആരോഗ്യപ്രശ്നങ്ങൾ പ്രാരംഭഘട്ടത്തിൽ തന്നെ കണ്ടെത്തി ചികിത്സനേടി പരിഹരിക്കാൻ കഴിയുന്നതിനു വളരെ സഹായകരമാണെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു.