hajj

മഞ്ചേരി: ഗവൺമെന്റ് വഴി ഹജ്ജിന് പോവുന്ന മഞ്ചേരി മണ്ഡലത്തിൽ നിന്നുമുള്ള 275 ഓളം ഹാജിമാർക്കുള്ള മെനിഞ്ചറ്റിക്സ് വാക്സിനും, പോളിയോ തുള്ളിമരുന്നും നൽകി. ഡോ.മുഹമ്മദ് ഷെരീഫ് തേനത്ത് ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്‌പെക്ടർ ബിശ്വജിത്ത്, ഷീജ നാറ്റ്, ദിപിൻ ഘോഷ്, മണ്ഡലം ട്രെയിനർ കണ്ണിയൻ മുഹമ്മദ് അലി, വി അബ്ദുറഹിമാൻ, ഇ.സുലൈമാൻ,പ്രിനു വി.എസ്, സുലൈഖ നെല്ലികുത്ത്, ആയിഷ, കൊടക്കടൻ ശഹീദ് അലി, കെ.ടി.നജീബ്, ലവീന ബെന്നറ്റ്, സി.എം ശിബ്ല എന്നിവർ സംബന്ധിച്ചു.