lahari

മലപ്പുറം: ലഹരിയുടെ വ്യാപനം അനിയന്ത്രിതമായി വർദ്ധിച്ച് വരുന്ന സാഹചര്യത്തെ പ്രതിരോധിക്കാൻ എല്ലാ മത, രാഷ്ട്രീയ, സാമുഹ്യസന്നദ്ധ സംഘടന പ്രതിനിധികളുടെയും, ജനപ്രതിനിധികളുടെയും യോഗം വിളിച്ചു ചേർക്കുന്നതിന് മലപ്പുറത്ത് ചേർന്ന ലഹരി നിർമാർജന സമിതി സംസ്ഥാന പ്രവർത്തക സമിതി യോഗം തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
സീനിയർ വൈസ് പ്രസിഡന്റ് ഇമ്പിച്ചി മമ്മുഹാജി അദ്ധ്യഷത വഹിച്ചു. സംഘടനയുടെ ആഭിമുഖ്യത്തിൽ മലപ്പുറം ജില്ലയിൽ ഡി. അഡിക്ഷൻ സെന്റർ തുടങ്ങും.