പെരിന്തൽമണ്ണ: നാലുവർഷ ഡിഗ്രി പ്രോഗ്രാമുകൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി പുതിയ പരിഷ്‌കാരത്തെ കുറിച്ച് വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കും അവശ്യമായ വിവരങ്ങൾ നൽകുന്നതിനും അവരുടെ സംശയങ്ങൾ ദൂരീകരിക്കുന്നതിനുമായി രാമപുരം ജെംസ് ആർട്സ് ആന്റ് സയൻസ് കോളേജിൽ വെച്ച് 11ന് രാവിലെ 10നു വർക്ക്‌ഷോപ്പ് സംഘടിപ്പിക്കും. ഈ വർഷം ബിരുദ പ്രവേശനത്തിന് തയ്യാറെടുക്കുന്ന വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജെംസ് കോളേജ് പ്രിൻസിപ്പൽ അറിയിച്ചു.