വേങ്ങര: സംസ്ഥാന ഹജ്ജ് കമ്മറ്റി വഴി ഹജ്ജിന് പോകുന്ന വേങ്ങര മണ്ഡലത്തിൽ നിന്നുള്ള ഹാജിമാർക്കുള്ള പ്രതിരോധ കുത്തിവെപ്പുകൾ വേങ്ങര സി.എച്ച്.സിയിൽ നടന്നു. നേരത്തെ താലൂക്ക് ആശുപത്രികളിൽ മാത്രം സൗകര്യമുണ്ടായിരുന്ന കുത്തിവെപ്പിന് ഇക്കുറി ആദ്യമായിട്ടാണ് ഒരു സാമൂഹ്യാ ആരോഗ്യകേന്ദ്രത്തിൽ സൗകര്യമൊരുക്കുന്നത്. ബ്ലോക്ക് പ്രസിഡന്റ് മണ്ണിൽബെൻസീറ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പുളിക്കൽ അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഹസീനാ ഫസൽ, ബ്ലോക്ക് സ്ഥിരസമിതി അധ്യക്ഷസഫിയ മലേക്കാരൻ, അംഗങ്ങളായ പറങ്ങോടത്ത് അസീസ്, പി.കെ.റഷീദ്, പൊതുപ്രവർത്തകരായ പുള്ളാട്ട് ഷംസു , എം.എ.അസീസ്, ഫത്താഹ് മൂഴിക്കൽ എന്നിവർ സംബന്ധിച്ചു.