pradishdam

വണ്ടൂർ: അത്താണിക്കയറ്റത്തെ ബീവറേജ് ഔട്ട്‌ലെറ്റ് അടച്ചുപൂട്ടുക, സ്ത്രീകളുടെയും കുട്ടികളുടെയും സൈ്വര്യജീവിതം ഉറപ്പുവരുത്തുക, പൊലീസ് നീതി പാലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മേഖല കോൺഗ്രസ് കമ്മിറ്റി സായാഹ്ന ധർണ സംഘടിപ്പിച്ചു. വണ്ടൂർ ശാന്തിനഗർ അത്താണിക്കൽബീവറേജ് ഔട്ട്‌ലെറ്റിനു സമീപം സംഘടിപ്പിച്ച പ്രതിഷേധം എ.പി അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
മാളിയേക്കൽ രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കാളികാവ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജോജി കെ.അലക്സ് മുഖ്യപ്രഭാഷണം നടത്തി. കെ ടി അജ്മൽ, കാപ്പിൽ മുരളി, ടി.വിനയദാസ് , ഷരീഫ് തുറക്കൽ, എം.ദസാബുദ്ധീൻ, പട്ടിക്കാടൻ സിദ്ധീഖ് തുടങ്ങിയവർ പങ്കെടുത്തു.