d

പെരിന്തൽമണ്ണ: സഹകരണ ബാങ്ക് സുരക്ഷാ ജീവനക്കാരന്റെ തൂലികയിൽ ചെറുകഥാ സമാഹാരം പുറത്തിറങ്ങി.അഭിലാഷ് പുഴക്കാട്ടിരിയുടെ പത്ത് വർഷമായി രാമപുരം സർവീസ് സഹകരണ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനാണ്. ഒഴിഞ്ഞിരിക്കുമ്പോൾ തന്റെ ഓർമ്മയിൽ ഉടലെടുക്കുന്ന ജീവിത അനുഭവങ്ങളാണ് കഥാ സമാഹാരമായി പുറത്തിറക്കിയിട്ടുള്ളത്. കഴിഞ്ഞ ദിവസം പുഴക്കാട്ടിരിയിലെ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് സാഹിത്യകാരൻ പി സുരേന്ദ്രനാണ് കഥാസമാഹാരം പ്രകാശനം ചെയ്തത്. അഭിലാഷിന്റെ അമ്മയും ജേഷ്ടനും ഭാര്യയുമാണ്പുസ്തകം ഏറ്റുവാങ്ങിയത്. ചടങ്ങിൽ ബാങ്ക് പ്രസിഡണ്ട്പേങ്ങാട്ട് അബ്ദുൽ അസീസ് അദ്ധ്യക്ഷനായി.