ayurveda

എടപ്പാൾ: വർഷങ്ങളായി വാടക കെട്ടിടത്തിൽ പ്രവർത്തി വരുന്ന നടുവട്ടം ഗവ.ആയുർവ്വേദ ഡിസ്‌പെൻസറി പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. മാണി പറമ്പിൽ മുഹമ്മദ് ആമിന ചാരിറ്റബ്ൾ ട്രസ്റ്റ് വേണ്ടി എം.പി. അബ്ദുലു ഉള്ളാട്ട് വളപ്പ് റോഡ് സമാപിക്കുന്ന പറൂപ്പാടം മേഖലയിൽ സൗജന്യമായി നൽകിയ സ്ഥലത്താണ് മനോഹരമായ പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചത്. മുൻ ഭരണ സമിതിയുടെ കാലത്ത് റർബൺ പദ്ധതിയിൽ ഇരുപത്തി അഞ്ച് ലക്ഷം രൂപ അനുവദിച്ചെങ്കിലും പ്രവൃത്തി ആരംഭിച്ചിരുന്നില്ല. പുതിയ ഭരണ സമിതി ശക്തമായ ഇടപെടലുകൾ നടത്തിയാണ് പണി പൂർത്തീകരിച്ചത്. ചടങ്ങിൽ വട്ടംകുളം പഞ്ചായത്ത് പ്രസിഡന്റ് എം.എ നജീബ് മുൻപ്രസിഡന്റുമാരായ കഴുങ്ങിൽ മജീദ്, ശ്രീജ പാറക്കൽ,ഫസീല സജീബ്, എം.പി. ആഷിഖ്, ഇബ്രാഹിം മുതൂർ, പ്രഭാകരൻ നടുവട്ടം, അക്ബർ പനച്ചിക്കൽ, കെ.ഭാസ്‌ക്കരൻ , എൻ.വി.പ്രീത, നാസർ കോലക്കാട്ട് സംബന്ധിച്ചു.