വണ്ടൂർ: ചെറുകോട് കെ.എം.എം.എ.യു.പി സ്‌കൂൾ, പരിസരത്തെ യെല്ലാ ടർഫിൽ സംഘടിപ്പിച്ച കുട്ടികൾക്കായുള്ള ഫുട്‌ബോൾ കോച്ചിംഗ് ക്യാമ്പ്
സമാപിച്ചു. സമാപന ചടങ്ങ് പി.ടി.എ പ്രസിഡന്റ് ഹാരിസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഹെഡ്മാസ്റ്റർ എം.മുജീബ് പദ്ധതി വിശദീകരിച്ചു. തിരഞ്ഞെടുത്ത കുട്ടികൾക്കായി തുടർന്നും ക്യാമ്പുകൾ സംഘടിപ്പിക്കും. പെൺകുട്ടികൾക്കും ഭാവിയിൽ ക്യാമ്പുകൾ സംഘടിപ്പിക്കാനും വിദ്യാലയത്തിന് പദ്ധതിയുണ്ട്. ക്യാമ്പിൽ ബി.മുഹമ്മദ് ഫഹീൻ കുട്ടികൾക്ക് പരിശീലനം നൽകി. എം.ടി.എ അംഗങ്ങളായ
പി.സൗമ്യ, റഹീല കുന്നുമ്മൽ, ടി.സുനീറ, സി.എം.ഹിദായത്തുള്ള, എ.മുഹമ്മദ് ജുനൈദ്, എം.മുജീബ് റഹ്മാൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.