ചങ്ങരംകുളം: ഹജ്ജ് തീർത്ഥാടന യാത്ര സുഗമമാക്കാൻ കേന്ദ്രസംസ്ഥാന ഹജ്ജ് കമ്മിറ്റികൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് പന്താവൂർ ഇർശാദിൽ നടന്ന ഹജ്ജ് യാത്രയയപ്പ് സംഗമം ആവശ്യപ്പെട്ടു. കെ.സിദ്ദീഖ് മൗലവി അയിലക്കാടിന്റെ അദ്ധ്യക്ഷതയിൽ സുലൈമാൻ സഖാഫി മാളിയേക്കൽ ഉദ്ഘാടനം ചെയ്തു. വി.വി.അബ്ദുറസാഖ് ഫൈസി, എം.ഹൈദർ മുസ്ലിയാർ,കക്കിടിപ്പുറം സ്വാലിഹ് മുസ്ലിയാർ, കേരള ഹസൻ ഹാജി ,വാരിയത്ത് മുഹമ്മദലി,അബ്ദുൽബാരി സിദ്ദീഖി ,അബ്ദുൽ ജലീൽ സഅദി, എം.കെ.ഹസൻ നെല്ലിശ്ശേരി, പി.പി.നൗഫൽ സഅദി,അബ്ദുൽ ജലീൽ അഹ്സനി ഒതളൂർ, മുഹമ്മദലി നെച്ചിക്കൽ,അലി പരുവിങ്ങൽ, യു.വി.കെ.മരക്കാർ നടുവട്ടം, മുഹമ്മദ് കുട്ടി പള്ളിക്കര, വി.കെ.അലവി മാന്തടം പ്രസംഗിച്ചു. മഴക്കു വേണ്ടിയുള്ള പ്രാർത്ഥനയും നടന്നു.