എടപ്പാൾ: ഐ.എ.എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ദയ പാലിയേറ്റീവ് വൊളണ്ടിയർ റംല കാദറിന്റെ മകൾ ഡോക്ടർ തസ്ലിം എം ഖാദറിനെയും അഖലേന്ത്യാ തലത്തിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ ദയ പാലയേറ്റീവ് കെയർ സെക്രട്ടറി സെയ്ത് മുഹമ്മദിന്റെ മകൻ സനദ് മുഹമ്മദിനെയും ദയ പാലയേറ്റീവ് ക്ലിനിക്കിൽ നടന്ന ചടങ്ങിൽ ആദരിച്ചു. ജോയിന്റ് സെക്രട്ടറി പ്രേംദാസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് ഹിഫ്സൂർ റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ ശൂലപാടി മാസ്റ്റർ നന്ദി രേഖപ്പെടുത്തി.