sangamam

ചങ്ങരംകുളം:കക്കിടിപ്പുറം കെ.വി.യു.പി സ്‌കൂളിലെ പൂർവവിദ്യാർഥി സംഗമം പി.നന്ദകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. സന്തോഷ് ആലംകോട് നയിച്ച താളവിസ്മയത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്. പൂർവവിദ്യാർഥി സംഘടന പ്രസിഡന്റ് ടി.രാമദാസ് അദ്ധ്യക്ഷനായി. സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. പൂർവവിദ്യാർഥിയായ സി.വി.ഷബ്നയുടെ കവിതാ സമാഹാരമായ 'മഴ നനഞ്ഞ കയ്യൊപ്പുകൾ' പുസ്തകത്തിന്റെ പ്രകാശനം ആലങ്കോട് ലീലാകൃഷ്ണൻ ആലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ഷെഹീറിന് നൽകി നിർവഹിച്ചു. പുർവവിദ്യാർത്ഥി സംഘടന സെക്രട്ടറി പി.എം.രവീന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. എ.എം.ഫാറൂഖ് അനശോചനപ്രമേയം അവതരിപ്പിച്ചു.