apakadam

ചങ്ങരംകുളം: ചങ്ങരംകുളത്ത് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് രണ്ടു പേർക്ക് പരിക്കേറ്റു. എടപ്പാൾ സ്വദേശി ശ്രീരാഗ്, ചങ്ങരംകുളം ഐനിച്ചോട് സ്വദേശി അനസ് എന്നിവർക്കാണ് പരിക്കേറ്റത്. ചങ്ങരംകുളം ചിറവല്ലൂർ റോഡിൽ പാറക്കൽ ഇറക്കത്തിൽ വച്ച് ചൊവ്വാഴ്ച വൈകിയിട്ട് നാലര മണിയോടെയാണ് അപകടം. ഇരുവരും സഞ്ചരിച്ച പൾസർ ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് ഓടയിലേക്ക് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും നാട്ടുകാർ ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു.