തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്സിറ്റി സി.എച്ച്. മുഹമ്മദ് കോയ ചെയർ ബാലകൃഷ്ണൻ വള്ളിക്കുന്ന് അനുസ്മരണ സെമിനാർ സംഘടിപ്പിച്ചു.പി എ റഷീദ് അദ്ധ്യക്ഷത വഹിച്ചു. ഡോ. ടി ടി ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. ബാലകൃഷ്ണൻ വള്ളിക്കുന്നിന്റെ രചനകളുടെയും ചിത്രങ്ങളുടെയും എക്സിബിഷനും സംഘടിപ്പിച്ചു.
ഡോ. ഉമർ തറമേൽ എഡിറ്റ് ചെയ്ത 'ബദറുൽ മുനീറിന്റെ നോട്ടങ്ങൾ' വി. നീനയ്ക്ക് നൽകി ഡോ. ടി.ടി. ശ്രീകുമാർ പ്രകാശനം ചെയ്തു. ഡോ ബാവ എം. പാലുകുന്ന്, കെ. അബൂബക്കർ, നൗഷാദ് മണ്ണിശ്ശേരി, അബ്ദുറഹ്മാൻ മങ്ങാട്, ഖാദർ പാലാഴി, ഇ. നീലകണ്ഠൻ നമ്പൂതിരി, എസ്. സജീവ് പ്രസംഗിച്ചു.