തിരൂർ:കുട്ടികൾക്ക് അവധിക്കാല ക്യാമ്പൊരുക്കി പൂർവ്വ വിദ്യാർഥി സംഘടന. കൂട്ടായി എം.എം.എം.എച്ച്.എസ്.എസിലെ 2002 പ്ലസ്‌ടു ബാച്ചിന്റെ നേതൃത്വത്തിലാണ് തിരൂർ നൂർലൈക്കിൽ ജെ.സി.ഐ തിരൂരിന്റെ ജെ.ജെ.വിംഗിന്റെ സഹകരണത്തോടെ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചത്. പൊന്നാനി സി.ഐ ആർ.സുജിത്കുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കവി രോഷ്നി കൈനിക്കര മുഖ്യാതിഥിയായി. ജെ.സി.ഐ മേഖലാ വൈസ് പ്രസിഡന്റ് അഡ്വ.ജംഷാദ് കൈനിക്കര മുഖ്യപ്രഭാഷണം നടത്തി. ജെ.സി.ഐ പ്രസിഡന്റ് റിഫാഷെലീസ് അദ്ധ്യക്ഷത വഹിച്ചു.പൂർവ്വ വിദ്യാർഥി സംഘടന പ്രസിഡന്റ് പ്രജീഷ് തേഞ്ചേരി, ഇസാഫ് സീനിയർ പ്രോഗ്രാം കോ ഓർഡിനേറ്റർ സി.അബ്ദുൽ മജീദ്, ഹനീഫ് ബാബു, ഐ.പി.ഫൈസൽ, ടി.സൗമ്യ പുരുഷോത്തമൻ, എൻ.വിനീത, മുഹമ്മദ് ഫർവാൻ, ഷെമീർ കളത്തിങ്കൽ എന്നിവർ സംസാരിച്ചു.എം.സിജിൽ,എ.ശിഹാബ്,വി.സതീഷ് ബാബു, കെ.പി.ജെസീറ, നാദിയ, എം.ലസ്ലി,ബി.ജെസീന,സെലീം ആലിങ്ങൽ,സുജ എന്നിവർ നേതൃത്വം നൽകി.