d
d

മലപ്പുറം: സ്‌കൂൾ ഒഫ് ഖുർആൻ ഗ്രാന്റ് ആനിവേഴ്സറിയുടെ സമാപനമായി നടക്കുന്ന അൽ ഖലം ഹോളീ ഖുർആൻ കോൺഫറൻസ് ഇന്ന് മുതൽ 12 വരെ വിവിധ പരിപാടികളോടെ നടക്കും. ഇന്ന് വൈകിട്ട് ആറിന് ന് കൊണ്ടോട്ടി മോയിൻകുട്ടി വൈദ്യർ സ്മാരകത്തിൽ സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന ജനറൽ സെക്രട്ടറി അബൂ ഹനൂഫൽ ഫൈസി തെന്നല ഉദ്ഘാടനം ചെയ്യും. ടി.വി. ഇബ്രാഹിം എം.എൽ.എ മുഖ്യാഥിതിയാവും. 12ന് വൈകിട്ട് 6.30ന് ചുക്കാൻ സ്റ്റേഡിയത്തിൽ സമാപന സമ്മേളനം സയ്യിദ് ഇബ്രാഹിമുൽ ഖലീൽ ബുഖാരി തങ്ങൾ ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ സംഘാടകരായ തറയിട്ടാൽ ഹസ്സൻ സഖാഫി, മൊയ്തുഹാജി കുമ്മാളി, ഉമ്മർ കൊടുകര, മുസ്തഫ തുറക്കൽ പങ്കെടുത്തു.