d
D

മലപ്പുറം; സംസ്ഥാന ലോട്ടറി വിൽപ്പനയെ സാരമായി ബാധിക്കുന്ന ബോച്ചെ ടീ നറുക്കെടുപ്പ് നിരോധിക്കണമെന്ന് ഓൾ കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് (ഐ.​ എൻ.ടി.യു.സി)​ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് കനകൻ വള്ളിക്കുന്ന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ശശിധരൻ പൊന്നാനി, കെ.സി. രാജു, കൂടേരി ചന്ദ്രൻ, സുരേഷ് ബാബു താനൂർ, മുരളി കോട്ടക്കൽ, മനോജ് പെരിന്തൽമണ്ണ, കുഞ്ഞിമുഹമ്മദ് തവനൂർ, സുരേഷ് ബാബു താനൂർ, സജ്ജീവൻ താനൂർ, ഷലീജ് കുറ്റിപ്പുറം, ജൊമേഷ് തോമസ്, അരുൺ ചെമ്പ്ര തുടങ്ങിയവർ സംസാരിച്ചു.