d
ഊട്ടിയിലേക്കുളള സന്ദർശനകർക്ക് ഇപാസ്

എടക്കര : ഊട്ടിയിലേക്കുളള സന്ദർശകർക്ക് ഇ-പാസ് ഏർപ്പെടുത്തിയ തമിഴ്‌നാട് സർക്കാരിന്റെ നടപടി ആയിരക്കണക്കിന് യാത്രക്കാരെ വലച്ചു. നാടുകാണി, ചോലാടി, പാട്ടവയൽ, താളൂർ, കാക്കനഹള എന്നീ അതിർത്തി ചെക്ക് പോസ്റ്റുകളിലാണ് ചൊവ്വാഴ്ച രാവിലെ മുതൽ പരിശോധന തുടങ്ങിയത്. എന്നാൽ ഊട്ടിയിലേക്ക് യാത്ര ചെയ്യാത്ത ആളുകൾക്കും ഇ-പാസ് നിർബന്ധമാക്കിയതാണ് പ്രതിസന്ധിക്ക് കാരണം. തീരുമാനത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഇവിടെ നടക്കുന്നത്. ബസ് ഒഴികെ മുഴുവൻ വാഹനങ്ങളിലെ യാത്രക്കാരെയും ജീവനക്കാരെയും പരിശോധിച്ചാണ് കടത്തിവിടുന്നത്. രാവിലെ മുതൽ വാഹനങ്ങളുടെ നീണ്ട നിരയാണ് ചെക്ക് പോസ്റ്റിൽ അനുഭവപ്പെട്ടത്.