നിലമ്പൂർ: നിലമ്പൂർ ടൗൺ ബസ് സ്റ്റാൻഡിലെ ശൗചാലയങ്ങൾ വെള്ളമില്ലാതെ അടച്ചിട്ടത് കാരണം ബസ് സ്റ്റാൻഡിലെത്തുന്ന യാത്രക്കാർ വലയുകയാണെന്നും അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്ത ബസ് സ്റ്റാൻഡ് അടച്ചിടണമെന്നും ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ താലൂക്ക് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. അടിസ്ഥാന സൗകര്യങ്ങളായ ശുചാലയം, ക്ലോക്ക് റൂം കുടിവെള്ളം, ഭിന്നശേഷി ശൗചാലയം, രാത്രി കാലങ്ങളിൽ ലൈറ്റുകൾ തുടങ്ങി സൗകര്യങ്ങൾ ഒരുക്കുന്നുമില്ലെന്ന് ആർ.ടി.എ ചെയർമാൻ കൂടിയായ ജില്ലാ കളക്ടർക്ക് നൽകിയ പരാതിയിൽ പറയുന്നു.
ഓർഗനൈസേഷൻ ജില്ലാ പ്രസിഡന്റ് മുസ്തഫ കളത്തുംപടിക്കൽ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ഭാരവാഹികളായ നിയാസ് ചാലിയാർ, ഷൗക്കത്തലി ഉള്ളാട്ട് പറമ്പൻ, കെ ടി മെഹബൂബ്, എ വൺ ബാബു മമ്പാട്, ഷെമീർ ബാബു, ജലീഷ് മോനുട്ടൻ സംബന്ധിച്ചു