കോട്ടക്കൽ: കേരള ചിത്രകലാ പരിഷത്ത് ജില്ലാ ഘടകത്തിന്റെ ആഭിമുഖ്യത്തിലുള്ള ചിത്രകാര സംഗമം കോട്ടക്കൽ ഗവ. രാജാസ് എച്ച്.എസ്.എസിൽ നാളെ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. 450 ഓളം ചിത്രകാരൻമാരെ ഉൾക്കൊള്ളിച്ച് ''ദ്യുതി ' എന്ന പേരിലാണ് ക്യാമ്പ് . ആർട്ടിസ്റ്റ് മദനൻ വിശിഷ്ടാതിഥിയാവും. ചിത്രകലാ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് പി.ജേക്കബ് ഉദ്ഘാടനം ചെയ്യും. പൊതുജനങ്ങൾക്ക് ചിത്രങ്ങൾ കുറഞ്ഞ വിലയിൽ വാങ്ങാനുള്ള സൗകര്യമുണ്ടെന്ന് ജില്ലാ പ്രസിഡന്റ് ബാബുരാജ് പുൽപ്പറ്റ, ജില്ലാ സെക്രട്ടറി ജഷീല മാമ്പുഴ, വൈസ് പ്രസിഡന്റ് ശശി ലിയൊ, സംസ്ഥാന ജോയിന്റ് സെക്രട്ടറി സി.പി.ജയദേവൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു