s

മലപ്പുറം : നേഴ്സസ് വാരാഘോഷത്തിന്റെ ഭാഗമായിട്ടുള്ള കലാമത്സരങ്ങൾ മഞ്ചേരി ഗവ. നഴ്സിംഗ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. ജില്ലാ നഴ്സിംഗ് ഓഫീസർ കെ. ശ്രീലേഖ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മഞ്ചേരി ഗവ. നഴ്സിംഗ് സ്‌കൂൾ പ്രിൻസിപ്പൽ ഒ. ഷീജ അദ്ധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി താലൂക്ക് ആശുപത്രി ഡെപ്യൂട്ടി നഴ്സിംഗ് സൂപ്രണ്ട് എ.കെ. സുന്ദരി, മഞ്ചേരി ജനറൽ അശുപത്രി ഡെപ്യൂട്ടി നഴ്സിംഗ് സൂപ്രണ്ട് പി.എ. രാജേശ്വരി , പെരിന്തൽമണ്ണ അൽശിഫ കോളേജ് ഒഫ് നഴ്സിംഗ് അസിസ്റ്റന്റ് പ്രൊഫ: പി.എ. ആൻസി തുടങ്ങിയവർ സംസാരിച്ചു. കലാമത്സര കമ്മിറ്റി കൺവീനർ കെ. സജ്ന സ്വാഗതവും ഗവ. നേഴ്സിംഗ് ട്യൂട്ടർ റാണി ട്രീസ ജേക്കബ് നന്ദിയും പറഞ്ഞു.