anumodnam

കാളികാവ്: കാളികാവ്,ചോക്കാട് പഞ്ചായത്തുകളിൽ നിന്ന് എൽ.എസ്.എസ്,യു.എസ്.എസ് സ്‌കോളർഷിപ്പ് വിജയികളെയും എൻ.എം.എം.എസ് ,ഡിഗ്രി ഉന്നതയിജയികളെയും അനുമോദിച്ചു. കാളികാവ് പി.കെ സ്റ്റാർഗ്രൂപ്പ് എം പി മാർട്ടിന്റെ മൂന്നാം വാർഷികം പ്രമാണിച്ചാണ് അനുമോദന ചടങ്ങ് സംഘടിപ്പിച്ചത്.കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.തങ്കമ്മു ഉദ്ഘാടനം ചെയ്തു. അടക്കാക്കുണ്ട് ഗവൺമെന്റ് എൽ.പി.സ്‌കൂൾ ചാഴിയോട് എംഎഎൽ പി സ്‌കൂളിൽ നിന്നും വിരമിച്ച പ്രധാന അദ്ധ്യാപകരായ സി.എച്ച് റസിയ,സിറിൽ ജോസഫ് എന്നിവരെയും ചടങ്ങിൽ ആദരിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് നസീമാബീഗം, കാളികാവ് പഞ്ചായത്ത് പ്രസിഡന്റ് പി.ഷിജിമോൾ, ബ്ലോക്ക് മെമ്പർ എം.കെ. മുഹമ്മദലി,പി.കെ ലൈല,അശ്രഫ് ദോസ്ത് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.