school

കാളികാവ്: പുല്ലങ്കോട് ഗവർമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ വാർഷികവും പൂർവ്വ വിദ്യാർത്ഥി അധ്യാപക സംഗമവും മേയ് 11ന് നടക്കുമെന്ന് പ്രസ് ക്ലബ്ബിൽ ചേർന്ന വാർത്താ സമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു.രാവിലെ 9.30ന് പൂർവ്വ വിദ്യാർത്ഥി അധ്യാപക സംഗമവും അധ്യാപകരെ ആദരിക്കൽ ചടങ്ങും നടക്കും. തുടർന്ന് ഈ വർഷം ഹയർ സെക്കണ്ടറി,എസ്എസ്എൽ സി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കൽ ചടങ്ങും നടക്കും. വൈകുന്നേരം 5.30മുതൽ വിദ്യാർത്ഥി പൂർവ്വ വിദ്യാർത്ഥി കലാപരിപാടികളും നടക്കും. വൈകുന്നേരം നടക്കുന്ന സാംസ്‌കാരിക സമ്മേളനം എം.എൽ.എ എ.പി. അനിൽകുമാർ ഉദ്ഘാടനം ചെയ്യും.
ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം, കാളികാവ് ബ്ലോക്ക് പ്രസിഡന്റ്, ചോക്കാട് പഞ്ചായത്ത് പ്രസിഡന്റ്, മറ്റു മെമ്പർമാർ തുടങ്ങിയവർ അതിഥികളായിരിക്കും. പി.ടി.എ പ്രസിഡന്റ് വി.അൻഷാബ്, പി.വി.അബ്ദുൽ നാസർ,പി.പി. ഫിറോസ്ഖാൻ, ഒ.പി.അബ്ദുൽ അസീസ്, പി. പ്രേംസാഗർ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.