മലപ്പുറം: ഹയർ സെക്കൻഡറി പരീക്ഷാഫലം പുറത്ത് വന്നപ്പോൾ 79.63 ശതമാനം വിജയം നേടി മലപ്പുറം ജില്ല. 48,744 പേർ ഉപരിപഠനത്തിന് അർഹരായി. ഏറ്റവും കൂടുതൽ വിദ്യാത്ഥികൾ എ പ്ലസ് നേടിയത് മലപ്പുറം ജില്ലയിലാണ്, 5,654 പേർ. 243 സ്‌കൂളുകളിലായി 61,213 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. ഒമ്പത് സ്‌കൂളുകൾ 100 ശതമാനം വിജയം നേടി.
ടെക്നിക്കൽ സ്‌കൂൾ വിഭാഗത്തിൽ പരീക്ഷ എഴുതിയ 331 പേരിൽ 192 പേർ വിജയിച്ചു, 58 ശതമാനം വിജയം. അഞ്ച് വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി.
ഓപ്പൺ സ്‌കൂൾ വിഭാഗത്തിൽ 15,402 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 5,762 പേർ ഉപരിപഠനത്തിന് അർഹരായി, വിജയശതമാനം 37 ശതമാനം. എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയത് 204 പേരാണ്.
രണ്ടാം വർഷ വി.എച്ച്.എസ്.ഇ പരീക്ഷയിൽ 69.40 ശതമാനമാണ് ജില്ലയിലെ വിജയം. 2,797 പേർ പരീക്ഷ എഴുതിയതിൽ 1,941 പേർ ഉപരിപഠനത്തിന് അർഹരായി.
ജൂൺ 12 മുതൽ 20 വരെ ഇംപ്രൂവ്‌മെന്റ്, സേ പരീക്ഷകൾ നടക്കും.
100 ശതമാനം വിജയം നേടിയ സ്‌കൂളുകൾ
ഐഡിയൽ ഇംഗ്ലീഷ് എച്ച്.എസ്.എസ് കടകശ്ശേരി, മോഡേൺ എച്ച്.എസ്.എസ് പോട്ടൂർ, ഐഡിയൽ എച്ച്.എസ്.എസ് ധർമ്മഗിരി, എ.കെ.എം.എച്ച്.എസ്.എസ് കോട്ടൂർ, സുല്ലമുസലാം ഓറിയന്റൽ എച്ച്.എസ്.എസ് ആരീക്കോട്, എ.എം.എച്ച്.എസ്.എസ് വേങ്ങൂർ, എ.എസ്.എസ്.ഐ.എസ്.ഐ സ്‌കൂൾ ഫോർ ദി ഡെഫ് മാലാപറമ്പ്, പീവീസ് എച്ച്.എസ്.എസ് നിലമ്പൂർ, വാഴക്കാട് കാരുണ്യഭവൻ എച്ച്.എസ്.എസ് ഫോർ ദി ഡെഫ് വാഴക്കാട്.
വി.എച്ച്.എസ്.ഇയിൽ 100 ശതമാനം വിജയം നേടിയ സ്‌കൂളുകൾ
ബി.വൈ.കെ.വി.എച്ച്.എസ്.എസ് വളവന്നൂർ, പി.എം.എസ്.എ.വി.എച്ച്.എസ്.എസ് ചാപ്പനങ്ങാടി, ജി.വി.എച്ച്.എസ്.എസ് പറവണ്ണ
വിജയശതമാനം - 79.63
പരീക്ഷ എഴുതിയവർ - 61,213
ഉപരി പഠനത്തിന് അർഹരായവർ - 48,744
മുഴുവൻ എ പ്ലസ് നേടിയവർ - 5,654
100 ശതമാനം വിജയം നേടിയ സ്‌കൂളുകൾ - ഒമ്പത്
വി.എച്ച്.എസ്.ഇ
വിജയശതമാനം - 69.40
പരീക്ഷ എഴുതിയവർ - 2,797
ഉപരി പഠനത്തിന് അർഹരായവർ -1,941