മലപ്പുറം : മലപ്പുറം ജില്ലയിൽ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന വൈദ്യുതി പ്രതിസന്ധി മറികടക്കാൻ ജനങ്ങളുടെ പിന്തുണ വൈദ്യുതി ജീവനക്കാർക്ക് ഉണ്ടാവണമെന്ന് കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ ജില്ലാ കോ ഓർഡിനേഷൻ അഭ്യർത്ഥിച്ചു. ഫീഡറുകൾ ഓവർ ലോഡാവുന്നതാണ് ഇപ്പോഴത്തെ പ്രശ്നം. ഓവർലോഡ് ആവുന്ന ഫീഡറുകളിൽ ലോഡ് കുറയ്ക്കുക മാത്രമാണ് ജീവനക്കാർക്ക് ചെയ്യാനാവുക. യോഗത്തിൽ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ. ഗീത അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എം വിശ്വനാഥൻ റിപ്പോർട്ട് അവതരിപ്പിച്ചു. രമേഷ് ചേലേമ്പ്ര, പി.സജിത്ത് എന്നിവർ സംസാരിച്ചു.