കോട്ടക്കൽ: കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എം.എം.എസ്, യു.എസ്.എസ് പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. 'ഡൈൻ വിത്ത് കളക്ടർ' പരിപാടി ജില്ലാ കളക്ടർ വി.ആർ വിനോദ് ഉദ്ഘാടനം ചെയ്തു.നഗരസഭ വൈസ് ചെയർമാൻ സി. മുഹമ്മദാലി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാകിരണം കോഓർഡിനേറ്റർ സുരേഷ് കൊളശ്ശേരി മുഖ്യാതിഥിയായി. യു.എസ്.എസ് പരീക്ഷയിൽ വിദ്യാലയം സംസ്ഥാനത്ത് മുന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.വിജയികളുടെ കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു.