condolesence

പരപ്പനങ്ങാടി: റിപ്പോർട്ടിംഗിനിടെ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച മാതൃഭൂമി ന്യൂസ് കാമറാമാൻ എ.വി. മുകേഷിന്റെ നിര്യാണത്തിൽ അനുശോചിച്ചു. പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് .വി. വിനീത ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. പരപ്പനങ്ങാടി നഗരസഭാ ഉപാധ്യക്ഷ കെ. ഷഹർബാനു, കൗൺസിലർമാരായ പി.പി. ഷാഹുൽ ഹമീദ്, പി.വി. മുസ്തഫ, ടി.കാർത്തികേയൻ, പി.ജയദേവൻ, എം.വി. വിനീത, എൻ.കിരൺ ബാബു, രാജീവ് ദേവരാജ്, സി.പി. ബിജു, അഡ്വ.എൻ. മുഹമ്മദ് ഹനീഫ, ഇഖ്ബാൽ പാലത്തിങ്ങൽ, ഹംസ കടവത്ത്, സുചിത്രൻ അറോറ എന്നിവർ സംസാരിച്ചു. സി.വി.രാജീവ് സ്വാഗതവും സാലിഹ് നന്ദിയും പറഞ്ഞു.