andunercha

ചങ്ങരംകുളം: കക്കിടിപ്പുറം അബൂബക്കർ മുസ്ലിയാരുടെ 35ാം ആണ്ട് നേർച്ചക്ക് തുടക്കമായി. അസർ നമസ്‌കാരത്തിന് ശേഷം അറക്കൽ ഉസ്താദ് മഖാം സിയാറത്തോടെയാണ് പരിപാടികൾ തുടങ്ങിയത്. തുടർന്ന് പതാക ജാഥയായി നെല്ലിശ്ശേരി, കക്കിടിപ്പുറം കുന്നത്ത് പള്ളി എന്നിവിടങ്ങളിലെ സിയാറത്തിന് ശേഷം കക്കിടിക്കൽ മഖാം ശരീഫിൽ അബൂദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ പ്രസിഡന്റ് പി.ബാവ ഹാജി പതാക ഉയർത്തി. തുടർന്ന് സമൂഹ സിയാറത് മഗ് രിബ് നിസ്‌കാര ശേഷം മൗലിദ് മജ്ലിസ് ഇശാഇന് ശേഷം ഖുതുബിയ്യത് നടന്നു. രണ്ടാം ദിവസമായ ഇന്ന് മഗ്രിബിന് ശേഷം ഹാജിമാർക്കുള്ള യാത്രയപ്പും ദുആ മജ്ലിസും ഉണ്ടാകും. എം.അബ്ദുൽ റഹ്മാൻ മുസ്ലിയാർ, കെ.പി.അബ്ദുള്ളക്കുട്ടി ഖാസ്വിമി എന്നിവർ നേതൃത്വം നൽകും.