വണ്ടൂർ:'സുൽത്വാനുൽ ഉലമ കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർ ആത്മകഥ' എന്ന ശീർഷകത്തിൽ സോൺ കേന്ദ്രങ്ങളിൽ നടന്ന് വരുന്ന കൺവെൻഷനുകളുടെ ഭാഗമായി വണ്ടൂർ സോൺ കൺവെൻഷൻ നടന്നു. വണ്ടൂർ അൽഫുർഖാനിൽ നടന്ന കൺവെൻഷൻ സോൺ പ്രസിഡന്റ് അബ്ദു ലതീഫ് സഖാഫി പാണ്ടിക്കാടിന്റെ അധ്യക്ഷതയിൽ എസ്.വൈ.എസ് ഈസ്റ്റ് ജില്ല എക്സിക്യൂട്ടീവ് അംഗം ജലീൽ സഖാഫി മാമ്പുഴ ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് ജില്ല ജനറൽ സെക്രട്ടറി സി.കെ ശക്കീർ അരിമ്പ്ര മുഖ്യപ്രഭാഷണം നടത്തി. സോൺ ഭാരാവാഹികളായ, ജഅഫർ പത്തിരിയാൽ, കെ ഷാജഹാൻ പൂളക്കൽ, ഉനൈസ് സഖാഫി മാമ്പുഴ, മുജീബ് സഖാഫി മാളിയേക്കൽ, ജബ്ബാർ സഖാഫി തണ്ടുകോട്, അസ്ഹർ സഖാഫി കരുവാരകുണ്ട് പങ്കെടുത്തു.