varshikam

കാളികാവ്: എസ്.കെ.എസ്.എസ്.എഫ് ചെല്ലക്കൊടി യൂണിറ്റിന്റെ 28ാം വാർഷിക സമ്മേളനം സമാപിച്ചു. സമാപന സമ്മേളനം പാണക്കാട് സയ്യിദ് മുഈൻ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.വി.അഷറഫ് അദ്ധ്യക്ഷനായി. ചടങ്ങിൽ പ്രദേശത്തെ മുതിർന്ന പൗരൻമാരെ ആദരിച്ചു. സമാപന സമ്മേളനത്തിൽ അൻവർ മുഹിയുദ്ധീൻ ഹുദവി ആലുവ മുഖ്യപ്രഭാഷണം നടത്തി. മുനീർ വാഫി, കാളികാവ് മേഖല പ്രസിഡണ്ട് റബീഹ് ഫൈസി അമ്പലക്കടവ്, സെക്രട്ടറി റിയാസ് ഫൈസി മാളിയേക്കൽ, അലി ദാരിമി, കുട്ടി മുഹമ്മദ് സാഹിബ്, സി.ടി.നാസർ, കെ.സി.റഹ്മത്ത്, പി.പി. സാലിം എന്നിവർ സംസാരിച്ചു.