mymoomna

വണ്ടൂർ്: 32 വർഷത്തെ സേവനത്തിന് ശേഷം സർവ്വീസിൽ നിന്നും വിരമിച്ച പോരൂർ പള്ളിക്കുന്ന് അങ്കണവാടി ഹെൽപ്പർ കുന്നുമ്മൽ മൈമൂനക്ക് പള്ളിക്കുന്ന് അങ്കണവാടി ലെവൽ മോണിറ്ററിംഗ് ആൻഡ് സപ്പോർട്ടിംഗ് കമ്മിറ്റി യാത്രയയപ്പ് നൽകി. യോഗം പോരൂർ പഞ്ചായത്ത് പ്രസിഡണ്ട് . എൻ. മുഹമ്മദ് ബഷീർ ഉൽഘാടനം ചെയ്തു. കൊമ്പൻ മൂസക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ മംഗലൻ അബ്ദുള്ള മുഖ്യപ്രഭാഷണം നടത്തി. വി.പി.മുസ്തഫ, കെ.മിസ്ല, കെ.നളിനി,അങ്കണവാടി വർക്കർ കെ.ടി.ജുവൈരിയ്യ, എം.സി. സരസ്വതി എന്നിവർ സംബന്ധിച്ചു. പരിപാടികൾക്ക് പള്ളിക്കുന്ന് ന്യൂ ബ്ളാക്ക് & വൈറ്റ് ക്ലബ്ബ് ഭാരവാഹികൾ, എഎൽഎം എസ്സി കമ്മറ്റി ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.