hajj

ചങ്ങരംകുളം:വ്യക്തി വിശുദ്ധി പോലെ പ്രധാനമാണ് രാജ്യത്തിന്റെ ഭാവിയെന്നും ഹാജിമാർ രാജ്യത്തിന്റെ അഭിവൃദ്ധിക്കും അഖണ്ഡതക്കും വേണ്ടി പ്രാർത്ഥിക്കണമെന്നും കേരള ഹജ്ജ് കമ്മിറ്റി അംഗം കെ.എം.മുഹമ്മദ് ഖാസിം കോയ ആവശ്യപ്പെട്ടു. സർക്കാർ മുഖേന വിശുദ്ധ കർമ്മത്തിന് പുറപ്പെടുന്ന പൊന്നാനി താലൂക്കിലെ അറുന്നൂറോളം ഹാജിമാർക്ക് പന്താവൂർ ഇർശാദിൽ ഒരുക്കിയ രണ്ടാംഘട്ട സാങ്കേതികപഠനക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കേരള മദ്രസ ക്ഷേമ ബോർഡ് അംഗം കെ. സിദ്ദീഖ് മൗലവി അയിലക്കാട് അദ്ധ്യക്ഷത വഹിച്ചു. ഇബ്രാഹീം ബാഖവി മേൽമുറി, മുജീബ് വടക്കേ മണ്ണ, കേരള ഹസൻ ഹാജി , വാരിയത്ത് മുഹമ്മദലി, കെ.എം. അലി മുഹമ്മദ്, എം.ജാഫർ പ്രസംഗിച്ചു.