ചങ്ങരംകുളം: സംസ്ഥാന പാതയിൽ താടിപ്പടിയിൽ റോഡരികിൽ സാമൂഹ്യ വിരുദ്ധർ സെപ്റ്റിക് മാലിന്യം തള്ളി. താടിപ്പടിക്കും വളയംകുളത്തിനും ഇടയിൽ വയലിനോട് ചേർന്ന് ഓടയിലാണ് മാലിന്യം ഒഴുക്കിയത്.ശനിയാഴ്ച പുലർച്ചെയാണ് സംഭവം നാട്ടുകാർ അറിയുന്നത്.അസഹ്യമായ ദുർഗന്ധത്തെ തുടർന്ന് നാട്ടുകാർ സ്ഥലത്ത് പരിശോധന നടത്തിയപ്പോഴാണ് സെപ്റ്റിക് മാലിന്യം ഒഴുക്കിയ വിവരം അറിയുന്നത്. പാതയോരത്ത് രാത്രി കാലങ്ങളിൽ ഇത്തരത്തിൽ സെപ്റ്റിക് മാലിന്യം തള്ളുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. സംഭവത്തിൽ അന്വേഷണം നടത്തി പ്രതികളെ പിടിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം