കോട്ടയ്ക്കൽ: പുതുതലമുറയിലെ എഴുത്തുകാർക്ക് മാർഗദർശനം നൽകാൻ മലപ്പുറം ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന രണ്ടുദിവസത്തെ എഴുത്തുപുര സാഹിത്യക്യാമ്പ് കോട്ടയ്ക്കൽ അദ്ധ്യാപകഭവനിൽ തുടങ്ങി. എഴുത്തുകാരൻ ഡോ.കെ.പിമോഹനൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എ.ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ.കെ.കെ.ബാലചന്ദ്രൻ, സ്‌റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടിവ് കമ്മിറ്റി അംഗങ്ങളായ എൻ.പ്രമോദ് ദാസ്, അജിത് കൊളാടി, സ്‌റ്റേറ്റ് കൗൺസിലർ കെ.പി.രമണൻ, തിരൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.എ.ഷറഫുദ്ദീൻ എന്നിവർ സംസാരിച്ചു.ക്യാമ്പ് ഡയറക്ടർ കെ.പത്മനാഭന്റെ ആമുഖഭാഷണത്തോടെ ക്യാമ്പ് ആരംഭിച്ചു.