നിലമ്പൂർ: പ്രദേശത്തിന്റെ വികസന വളർച്ചയ്ക്ക് അനിവാര്യമായ നിലമ്പൂർ ടൗൺ വികസനത്തിന് തുരങ്കം വെക്കുന്ന രീതിയിൽ പെരുമാറുന്ന ബിൽഡിംഗ് ഉടമകൾ അത്തരം നടപടികളിൽ നിന്നും പിന്മാറി, നിലമ്പൂരിന്റെ പൊതു വികസന പ്രക്രിയയിൽ പങ്കാളികളാവണമെന്ന് നിലമ്പൂരിൽ ചേർന്ന എൻ.സി.പി (എസ്) ബ്ലോക്ക് നേതൃയോഗം ആവശ്യപ്പെട്ടു. എൻ.സി.പി (എസ്) നിലമ്പൂർ ബ്ലോക്ക് കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗം ജില്ലാ വൈസ് പ്രസിഡന്റ് കെ വി തോമസ് ഉദ്്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പരുന്തൻ നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. ഷാജി ജോർജ്ജ് മൂത്തേടം, ബേബി വെള്ളിമുറ്റം. പി.സി.അബ്ബാസ്, വി.എം.ശോഭ, പി.വി.അജയൻ, ജൂബിറ്റ് സാബു, മാത്യു കുട്ടി, അബ്ദുൽ ഗഫൂർ എന്നിവർ പ്രസംഗിച്ചു.