ചേലേമ്പ്ര: കോൺഗ്രസ് ജനകീയ കൂട്ടായ്മയിൽ ചേനാട്ടിൽ ബീനയ്ക്ക് വേണ്ടി നിർമ്മിച്ച വീടിന്റെ താക്കോൽദാനം മുൻമന്ത്രിയും എം.എൽ.എയുമായ എ. പി അനിൽകുമാർ നിർവഹിച്ചു. പത്തുവർഷത്തോളം ഷെഡ്ഡിൽ താമസിച്ചിരുന്ന മഹിള കോൺഗ്രസ് പ്രവർത്തകയായ ബീനക്ക് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ.അബ്ദുറഹിമാൻ ചെയർമാനും ചേലേമ്പ്ര പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി.ദേവദാസ് കൺവീനറും എ.ജിതേഷ് ട്രഷററുമായ കമ്മിറ്റിയാണ് വീട് നിർമ്മിച്ചു നൽകിയത്. വീട്ടിൽ വച്ച് നടന്ന ചടങ്ങിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. അബ്ദുൽ മജീദ്, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആലിപ്പറ്റ ജമീല, ദേവകി അമ്മ കോളേജ് മാനേജർ എം. നാരായണൻ എന്നിവർ സംബന്ധിച്ചു.