പൊന്നാനി: പൊന്നാനി കൊല്ലംപടിയിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരം മുറിച്ചു മാറ്റണമെന്ന് കൊല്ലംപടി മേഖല കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസത്തെ മഴയിലാണ് മരം സംസ്ഥാനപാതയിലേക്ക് ചരിഞ്ഞ് നിൽക്കുന്നത്. ഒട്ടേറെ യാത്രക്കാരും, വാഹനങ്ങളും പോകുന്ന സംസ്ഥാന പാതയിലേക്കാണ് മരം ചെരിഞ്ഞു നിൽക്കുന്നത്.മഴയും കാറ്റും ഇനിയും ശക്തമാകാനിരിക്കെ മരം വെട്ടാതെ വെച്ചാൽ ജനങ്ങൾക്കും കെട്ടിടങ്ങൾക്കും അത് ഭീഷണിയാകും.